Thursday, January 29, 2009

വേനല്‍

എല്ലാ വാക്കുകളും സൂക്ഷിച്ചുവെക്കുവാന്‍
എനിക്ക് വേണം ഒരു വേനല്‍ കൂടി
ജലമില്ലെന്കിലും അഗ്നിയായ്
പ്രണയം കാത്ത് വെക്കുവാന്‍ വെയില്‍

ഇലയില്ലെന്കിലും ചില്ലകലായ്
ആകാശം രേഖപ്പെടുത്തുവാന്‍
ഒഴുക്കില്ലെന്കിലും ഓര്‍മയായി
പുഴയെ വരചെടുക്കുവാന്‍
മഷിയില്ലെങ്കിലും രക്തമായി
മൌനം പകര്തിവേക്കുവാന്‍
വേണമെനിക്ക് ഒരു വേനല്‍ കൂടി

Wednesday, January 7, 2009

മരണം

നമ്മള്‍ പരസ്പരം

എത്ര നേരം തിരയണം

സ്വപ്നത്തിന്‍ നീലമരങ്ങളില്‍

ചേക്കേറിയ പട്ടങ്ങളായി

മഴനനഞ്ഞ

ചില്ലകളില്‍

മുരിഞ്ഞ്തൂങ്ങിയ ആകാശമായി

ഒരു പുഴ മറന്നിട്ട

ജലത്തിന്റെ ഓര്‍മയായി

പുതിയൊരു കാറ്റ്

ഉലക്കുന്നതും കാത്ത്

മരണം